Tue, 12 August 2025
ad

ADVERTISEMENT

Filter By Tag : Ship Accident

Kollam

ചരക്കുകപ്പൽ അപകടം :മത്സ്യത്തൊഴിലാളികൾക്ക് വൻ നാശനഷ്ടം; അന്വേഷണം ആവശ്യപ്പെട്ട് ധീവര ട്രസ്റ്റ്

ഓച്ചിറ തീരത്ത് ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്നുള്ള പ്രതിസന്ധി മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചു. കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്നറുകളിൽ തട്ടി അഴീക്കൽ തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ 16 ബോട്ടുകളുടെ 38 ലക്ഷം രൂപയുടെ വലകൾ നശിച്ചതായി റിപ്പോർട്ട്. ഒരു വലയ്ക്ക് ഏകദേശം ഒന്നര ലക്ഷം രൂപയോളം വിലവരുമെന്ന് തൊഴിലാളികൾ പറയുന്നു. ചില ബോട്ടുകളിലെ 5 വലകൾ വരെ പൂർണ്ണമായി നശിച്ചു. ഇത് മത്സ്യബന്ധനത്തെയും അവരുടെ വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ധീവര ട്രസ്റ്റ് ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളി സംഘടനകൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

Up